“സങ്കീർത്തനകിരണങ്ങൾ” സങ്കീർത്തനങ്ങളുടെ ഒരു വ്യാഖ്യാനമല്ല. വാസ്തവത്തിൽ എബ്രായ കവികളുടെ ഓരോ കൊച്ചു കൊച്ചു പ്രസ്താവനകളുടെ ചുവടു പിടിച്ചുള്ള ചിന്തകളാണിത്. ഒരു കിരണം ദൂരേക്ക് പോകുമ്പോൾ വികിരണത്താൽ വിശാലമാവുകയും ചെല്ലുന്നിടം ദീപ്തമാക്കുകയും ചെയ്യുംപോലെ സങ്കീർത്തനകിരണങ്ങൾ അതിന്റെ ഉറവിടത്തിൽ നിന്ന് മറ്റു പുസ്തകങ്ങളിലേക്ക് സഞ്ചരിച്ച് ആ ഭാഗങ്ങളെയും പ്രകാശനമാക്കുകയാണ് – സാജു