Sharon – Paravattani – Thrissur (02-Jan-14) – not edited
റോമര്‍. 5.9 അവന്റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടശേഷമോ!
നീതീകരിക്കുക എന്നാല്‍ നേര്‍ക്കുനേര്‍ നിര്‍ത്തുക എന്നു പറയാം. പാപത്തിന്റെ പടുകുഴിയില്‍ കിടന്ന എന്നെ ദൈവവുമായുള്ള സംസര്ഗത്ത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താന്‍ യേശുതന്റെ രക്തം ഒഴുക്കി. നേരത്തെ ദൈവവത്തിനും എനിക്കും മദ്ധ്യത്തില്‍ പാപത്തിന്റെ വന്മതിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ യേശുവിന്റെ രക്തം മതിലിനെ ഇടിച്ചു കളയുക മാത്രമല്ല, ഉരുക്കി കളഞ്ഞു. ഇപ്പോള്‍ എനിക്കും ദൈവത്തിനും ഇടയില്‍ പാപത്തിന്റെ വന്മതില് ഇല്ല… കുഞ്ഞാടിന്റെ രക്ത നദി. ഇപ്പോള്‍ എനിക്ക് ദൈവത്തിന്റെ അടുക്കലേക്കു പ്രവേശനം ഉണ്ട്. എന്നാല്‍, ഞാന്‍ യേശുവിന്റെ രക്തത്തില്‍ മുങ്ങി വേണം അവിടേക്ക് പ്രവേശിക്കുവാന്‍. അവന്റെ രക്തം എന്നെ നീതീകരിച്ച്, ദൈവസന്നിധിയില്‍ എത്തിച്ചു.
കുളിച്ചോ, കുഞ്ഞാടിന് ആത്മ ശുദ്ധി നല്‍കും രക്തത്തില്‍…
ഹിമം പോല്‍ നിഷ്കളങ്കമോനിന് അങ്കി,
കുളിച്ചോ കുഞ്ഞാടിന് രക്തത്തില്‍…
These works are copyrighted. However you are free to copy it for non-commercial use. Free distribution of the work is not only allowed, but also appreciated.
2 Comments
Regi M Jose
Very good expositions!
Stan
Nice message. Keep posting. God bless
Good teaching, Praise God for that